ബാലുശ്ശേരിയിൽ ആംബുലൻസിന്‍റെ വഴി മുടക്കിയ കാറുടമയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

hdsjsk
hdsjsk

കോഴിക്കോട് : ബാലുശ്ശേരിയിൽ ആംബുലൻസിന്‍റെ വഴി മുടക്കിയ കാറിന്‍റെ ഉടമയുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. തരുൺ എന്നയാളുടെ ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തത്. മെഡിക്കൽ കോളജിലെ പാലിയേറ്റീവ് പരിചരണ കേന്ദ്രത്തിൽ വാഹനയുടമ സേവനമനുഷ്ടിക്കണമെന്നും നിർദേശം നൽകി.

tRootC1469263">

കിലോമീറ്ററുകളോളമാണ് കാർ ആംബുലൻസിന്‍റെ വഴിമുടക്കിയത്. ആംബുലൻസിൽ സഞ്ചരിച്ച രോഗിയുടെ കുടുംബം നൽകിയ പരാതിയിൽ നന്മണ്ട ആർ.ടി.ഒ ആണ് നിയമനടപടി സ്വീകരിച്ചത്.

ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോകുകയായിരുന്നു ആംബുലൻസ്. ആംബുലൻസ് സൈറണും ഹോണും മുഴക്കിയിട്ടും കാർ വഴി നൽകിയില്ല. ഇതോടെ ആംബുലൻസിലുണ്ടായിരുന്നവർ കാറിന്‍റെ ദൃശ്യം പകർത്തുകയും പരാതി നൽകുകയുമായിരുന്നു.

Tags