ശൗചാലയമാലിന്യം തോട്ടിൽ ഒഴുക്കാൻ ശ്രമം: പോലീസിൽ ഏൽപ്പിച്ചത് 3 പേരെ, നേരം വെളുത്തപ്പോൾ 2 പേർ 'ഡ്രൈവർ മാത്രം 'പ്രതി

police
police

പാറശ്ശാല: തോട്ടിൽ ശൗചാലയമാലിന്യം ഒഴുക്കാൻ ശ്രമിച്ച വാഹനവും മൂന്ന് ജീവനക്കാരെയും നാട്ടുകാർ പിടികൂടി പോലീസിനു കൈമാറി. ഡ്രൈവറെമാത്രം പ്രതിയാക്കി പോലീസ് കേസെടുത്തതിൽ ദുരൂഹതയെന്നു നാട്ടുകാർ. കാരോട്-മുക്കോല ബൈപ്പാസിൽ ചെങ്കൽ കീഴമ്മാകത്തിനു സമീപം തോട്ടിലേക്കു ശൗചാലയമാലിന്യം ഒഴുക്കാനെത്തിയ വാഹനം രാത്രി 12-ഓടെ നാട്ടുകാർ പിടികൂടി. പാറശ്ശാല പോലീസിനെ വിളിച്ചുവരുത്തി മൂന്ന് ജീവനക്കാരെ ഉൾപ്പെടെ ഏൽപ്പിച്ചു. രാത്രികളിൽ വീടുകളിൽനിന്നെടുക്കുന്ന ശൗചാലയമാലിന്യം ജനസഞ്ചാരം കുറഞ്ഞ പ്രദേശങ്ങളിൽ ഒഴുക്കുന്നത് പതിവാണ്.

tRootC1469263">


കാരോട്-മുക്കോല ബൈപ്പാസിനു സമീപം ഇതു പതിവായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ പരിശോധന പതിവാക്കി. ഇവരുടെ മുന്നിലാണ് തിങ്കളാഴ്ച രാത്രി വാഹനം എത്തിയത്. പാലക്കാട് തെങ്ങുംപാടം സ്വദേശി കൃഷ്ണൻകുട്ടി(43)യാണ്‌ പ്രതി. നാട്ടുകാർ ലോറി പിടികൂടിയപ്പോൾ വാഹനത്തിന്റെയും ജീവനക്കാരുടെയും ചിത്രങ്ങളും വീഡിയോയും ചിത്രീകരിച്ചിരുന്നു. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടു. വിട്ടയച്ചവരെ വിളിച്ചുവരുത്താൻ നീക്കംതുടങ്ങി.

Tags