ബംഗ്ലാദേശിൽ സംഗീത പരിപാടി വേദിക്കുനേരെ ആൾക്കൂട്ട ആക്രമണം
ധാക്ക: ബംഗ്ലാദേശിൽ വീണ്ടും അക്രമസംഭവങ്ങൾ . രാജ്യത്തെ വിഖ്യാത ഗായകൻ ജെയിംസിന്റെ സംഗീതപരിപാടി നടക്കാനിരുന്ന വേദിക്കുനേരെ ഒരു സംഘമാളുകൾ അക്രമം നടത്തിയതിന് പിന്നാലെ പരിപാടി റദ്ദാക്കി.
ഫരീദ്പുരിലെ ഒരു സ്‌കൂളിലെ വാർഷികവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാത്രി ഒൻപതുമണിക്കായിരുന്നു സംഗീത പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ, പരിപാടി ആരംഭിക്കുന്നതിന് തൊട്ടുമുൻപ് ഒരു സംഘമാളുകൾ എത്തുകയും വേദിയിലേക്കും കാണികളുടെ നേർക്കും കല്ലുകളും ഇഷ്ടികകളും വലിച്ചെറിയുകയുമായിരുന്നു.
tRootC1469263">അക്രമത്തിൽ ഒട്ടേറെയാളുകൾക്ക് പരിക്കേറ്റു. ഇതിൽ 10-15 പേർ സ്‌കൂളിലെ വിദ്യാർഥികളാണെന്നാണ് വിവരം. അക്രമികളെ പ്രതിരോധിക്കാൻ ആളുകൾ ശ്രമിച്ചെങ്കിലും അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ പരിപാടി റദ്ദാക്കുകയായിരുന്നു. പിന്നാലെ, ജെയിംസിനെ കനത്ത സുരക്ഷയോടെ പുറത്തേക്ക് കൊണ്ടുപോയി. അദ്ദേഹത്തിനോ സംഘാംഗങ്ങൾക്കോ പരിക്കൊന്നും ഏറ്റിട്ടില്ലെന്നാണ് വിവരം.
അറിയപ്പെടുന്ന ബംഗ്ലാദേശി പിന്നണിഗായകനായ ജെയിംസ് ഗിത്താർവാദകനും ഗാനരചയിതാവുമാണ്. ചില ഹിന്ദി സിനിമകളിലും ഇദ്ദേഹം പാടിയിട്ടുണ്ട്. ഗാങ്സ്റ്റർ എന്ന സിനിമയിലെ ഭീഗി ഭീഗി, ലൈഫ് ഇൻ എ മെട്രോ എന്ന സിനിമയിലെ അൽവിദ തുടങ്ങിയ ഗാനങ്ങൾ പാടിയത് ജെയിംസാണ്.
.jpg)


