അസമിൽ ഐപിഎസ് ഉദ്യോഗസ്ഥർ തമ്മിൽ സംഘർഷം; എസ്‌പിക്ക് പരിക്ക്

police

 അസമിൽ നടന്ന രാത്രി വിരുന്നിനിടെ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ തമ്മിൽ സംഘർഷമുണ്ടായതായി റിപ്പോർട്ട്. സംഭവത്തിൽ ഒരു സീനിയർ പൊലീസ് സൂപ്രണ്ടിന് പരിക്കേറ്റതായും വിവരമുണ്ട്.

നവംബർ 22ന് പൊലീസ് ബറ്റാലിയൻ ആസ്ഥാനത്താണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ഉദ്യോഗസ്ഥർ തമ്മിലുണ്ടായ തർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങിയെന്നാണ് വിവരം.

സംഭവത്തെ വ്യക്തിപരമായ വിഷയമായി വിശേഷിപ്പിച്ച മുഖ്യമന്ത്രി, ഇതിൽ കൂടുതൽ പ്രതികരണം നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ സാഹചര്യങ്ങളും ഉദ്യോഗസ്ഥർക്കെതിരായ തുടർനടപടികളും സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ട്. 
 

Tags