ഒരു മാസം മുമ്പ് ഡൽഹിയിലെ ഓടയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ

murder
murder

ഡൽഹിയിലെ അഴുക്കുചാലിൽ നിന്ന് ഒരു മാസം മുമ്പ് മൃതദേഹം കണ്ടെത്തിയ കേസിൽ മൂക്കുത്തി നിർണായക  തുമ്പായി. തുടർന്ന് സ്ത്രീയുടെ ഭർത്താവും ബിസിനസുകാരനുമായ അനിൽ കുമാറിനെ അറസ്റ്റ് ചെയ്തു. അയാൾ ഭാര്യയെ കൊന്ന് അഴുക്കുചാലിൽ തള്ളിയതായാണ് സംശയം.

മാർച്ച് 15നാണ് ഡൽഹിയിലെ അഴുക്കുചാലിൽ ബെഡ്ഷീറ്റിൽ പൊതിഞ്ഞ് കല്ലുവെച്ച് സിമന്റ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ലഭിച്ച മൂക്കുത്തിയെ കുറിച്ചുള്ള അന്വേഷണം തെക്കൻ ഡൽഹിയിലെ ജ്വല്ലറിയിലേക്കാണ് പൊലീസിനെ നയിച്ചത്. രേഖകൾ പരിശോധിച്ചപ്പോൾ, ഗുരുഗ്രാമിലെ ഫാം ഹൗസിൽ താമസിക്കുന്ന ഡൽഹിയിലെ വസ്തു ഇടപാടുകാരനായ അനിൽ കുമാറാണ് മൂക്കുത്തി വാങ്ങിയതെന്ന് കണ്ടെത്തി. ബിൽ അദ്ദേഹത്തിന്റെ പേരിലാണ് നൽകിയിരുന്നത്.

47 വയസ്സുള്ള സീമ സിങ് ആണ് മരിച്ച സ്ത്രീ. തുടർന്ന് പൊലീസ് അനിൽ കുമാറിനെ സമീപിച്ചപ്പോൾ സീമ സിങ് അദ്ദേഹത്തിന്റെ ഭാര്യയാണെന്ന് കണ്ടെത്തി. ഭാര്യയോട് സംസാരിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ, ഫോൺ ഇല്ലാതെ അവർ വൃന്ദാവനിലേക്ക് പോയെന്ന് കുമാർ പറഞ്ഞു. ഇത് സംശയം ജനിപ്പിക്കുകയായിരുന്നു

Tags