തിരുവനന്തപുരത്ത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയുടെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ കവർച്ച ചെയ്തശേഷം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മൂന്നുപേരെ പൊലീസ് പിടികൂടി. കൃഷ്ണപ്രസാദ് (20), ഷാരൂഖ് (20) എന്നിവരെയും ഇവർക്ക് ഒളിവിൽ പോകാൻ സഹായം ചെയ്ത ഫിസ (18) യെയുമാണ് പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
ബംഗളൂരുവിലേക്ക് കടക്കാൻ ശ്രമിച്ച പ്രതികളെ റെയിൽവേ പൊലീസിന്റെ സഹായത്തോടെ കോട്ടയത്ത് നിന്നാണ് പിടികൂടിയത്. പേരൂര്‍ക്കട പൊലീസ് സ്റ്റേഷന് എസ്.എച്ച്.ഒ സൈജുനാഥ്, എസ്.ഐമാരായ മുരളീകൃഷ്ണ, രജീഷ്, എസ്.സി.പി ബൈജു, സി.പി.ഒ ഷീജ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.