വ്യാജ ഒപ്പിട്ട് പണം തട്ടി : സി.സി. മുകുന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം മസൂദ് പിടിയില്‍

arrest

തൃശൂര്‍: സി.സി. മുകുന്ദന്‍ എം.എല്‍.എയായിരിക്കെ വ്യാജ ഒപ്പിട്ട് പണം തട്ടി എന്ന പരാതിയില്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന മസൂദ് കെ. വിനോദ് പിടിയില്‍. അന്തിക്കാട് പോലീസ് ആണ് മസൂദിനെ പിടികൂടിയത്. ഒളിവില്‍ കഴിയുന്നതിനിടയിലാണ് മസൂദ് പോലീസ് വലയിലായത്. സി.സി. മുകുന്ദന്റെ വ്യാജ ഒപ്പിട്ട് പണം തട്ടി എന്നതാണ് മസൂദിനെതിരേയുള്ള പരാതി. 

പോലീസ് കേസടുത്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും മസൂദിനെ അറസ്റ്റ് ചെയ്തിരുന്നില്ല. ഹൈക്കോടതി കഴിഞ്ഞാഴ്ച മസൂദിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ തള്ളിയിരുന്നു. വി.എസ്. സുനില്‍കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന മസൂദിനെ പാര്‍ട്ടിയാണ് സി.സി. മുകുന്ദന്റെ സ്റ്റാഫ് അംഗമായി നിയമിച്ചത്. മസൂദിനെ മാറ്റണമെന്ന് സി.സി. മുകുന്ദന്‍ ആവശ്യപ്പെട്ടെങ്കിലും പാര്‍ട്ടി തയ്യാറായിരുന്നില്ല.
 

Tags