വിദേശ ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് കോടികൾ തട്ടിയ യുവതി പിടിയിൽ

arrest1
arrest1

കാക്കനാട്: വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയിൽ. കോട്ടയം എരുമേലി സ്വദേശിനി കുഴിപ്പറമ്പിൽ ധന്യ ശ്രീധരനെയാണ്​ (35) കാക്കനാട്​ ഇൻഫോപാർക്ക് പൊലീസ് പിടികൂടിയത്.

കാക്കനാട് പ്രവർത്തിക്കുന്ന അലൈൻ ഇന്റർനാഷനൽ എന്ന വിദേശ റിക്രൂട്ടിങ്​ ഏജൻസിയുടെ മറവിൽ ഉദ്യോഗാർഥികളെ വഞ്ചിച്ച കേസിലെ പ്രധാന പ്രതിയാണ് ഇവർ. രണ്ടര കോടി രൂപയോളം ഇവർ തട്ടിയെടുത്തെന്നാണ് പൊലീസ് കണക്കാക്കുന്നത്.

tRootC1469263">

കേസിൽ പാലച്ചുവട് സ്വദേശി മൺപുരയ്ക്കൽ വീട്ടിൽ എമിൽ കെ. ജോൺ (48), പുല്ലുകാട് സ്വദേശി വെളിയിൽ വീട്ടിൽ പി.വി. ഷാലി (53) എന്നിവർ ഒളിവിലാണ്. പോളണ്ട്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയത്.

കാക്കനാട് സീപോർട്ട്-എയർപോർട്ട് റോഡിലെ അലയൻസ് ഇന്‍റർനാഷനൽ, ചിറ്റേത്തുകര കെ.സി ടവറിൽ പ്രവർത്തിക്കുന്ന സൈൻ ഇന്‍റർനാഷനൽ എന്നീ സ്ഥാപനങ്ങൾ വഴിയാണ് തട്ടിപ്പ് നടത്തിയത്.

Tags