മയക്കുമരുന്ന് കടത്ത് കേസിൽ മൂന്ന് വിദേശികൾ പിടിയിൽ
Nov 17, 2023, 18:17 IST

മസ്കത്ത്: മയക്കുമരുന്നുമായി മൂന്ന് ഏഷ്യൻ വംശജരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്നുകളുടെയും ലഹരിവസ്തുക്കളുടെയും കടത്ത് തടയുന്ന വിഭാഗത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ ഓപറേഷനിലാണ് പിടിയിലായത്.
ഇവരിനിന്ന് 19 കിലോഗ്രാം ഹഷീഷ്, ഏഴ് കിലോഗ്രാം മോർഫിൻ, 10 കിലോഗ്രാം ക്രിസ്റ്റൽ മയക്കുമരുന്നുകളും പിടിച്ചെടുത്തു.വർക്കെതിരെ നിയമ നടപടി പൂർത്തീകരിച്ചു വരുകയാണെന്ന് ആർ.ഒ.പി പ്രസ്താവനയിൽ അറിയിച്ചു.