നിരവധികേസുകളിലെ പിടികിട്ടാപുള്ളി അറസ്റ്റിൽ

പാറശ്ശാല : കേരളത്തിലും തമിഴ്നാട്ടിലെ നാഗര്‍കോവില്‍, തക്കല മുതലായ സ്ഥലങ്ങളിലും വാഹന മോഷണം, പിടിച്ചുപറി, ദവനഭേദനം, കവര്‍ച്ച, അടിപിടി തുടങ്ങി 60 ഓളം കേസ്സുകളില്‍ പ്രതികളായ പിടികിട്ടാപ്പുള്ളികൾ പിടിയിൽ. പരശുവയ്ക്കല്‍ വില്ലേജില്‍ കൊറ്റാമം ഷഹാന മന്‍സിലില്‍ ഷാജഹാന്(22), ചിതറ വളവുപച്ച സൂര്യക്കുളം ഉണ്ണിമുക്ക് തടത്തരികത്ത് വീട്ടില്‍ മുഹമ്മദ് ഷാന്‍ (21) എന്നിവരാണ് പിടിയിലായത്.
മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിച്ച് കവര്‍ച്ചാശ്രമം നടത്തി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നെയ്യാറ്റിന്‍കര പൊലീസ് ഇന്‍സ്പെക്ടര്‍ സി. സി. പ്രതാപചന്ദ്രന്, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ഡി, സൈലസ്, ജോയി ജെ. വിജുകുമാര്‍, ജയരാജ്, അസി. സബ്ബ് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍, സി.പി.ഒ മാരായ വിനോദ്, അജീഷ്, അരുണ്‍, ലെനിന്, ഷിജിന്‍ദാസ്, ശ്രീകാന്ത്, രതീഷ്, പ്രവീണ്‍, അനന്തകൃഷ്ണന് അഭിലാഷ്, ബി. രാജേഷ്, അഖില്‍, ബിനോയി ജസ്റ്റിന്, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.
അന്വേഷണത്തില്‍ നാഗര്‍കോവിലില്‍ വാഹന മോഷണം, കൊല്ലം ചവറയില്‍ പോലീസ് ഉദ്യോഗസ്ഥനു നേരെ വധശ്രമം, കാട്ടാക്കടയിൽ സ്ത്രീയുടെ മാല പടിച്ചുപറിക്കല് തുടങ്ങിയകേസില്‍ പ്രതിയാണ്.