പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതി പിടിയിൽ
Sat, 18 Mar 2023

ചാവക്കാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയയാൾ അറസ്റ്റിൽ. മാള തിരുമുക്കുളം മതിരിപ്പള്ളി കുണ്ടൂർ സ്വദേശി പ്ലാക്കൽ വീട്ടിൽ ഹാഷിമിനെയാണ് (48) ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാൽ അറസ്റ്റ് ചെയ്തത്.
വയനാട്ടിലെ മതസ്ഥാപനത്തിനായി പണം പിരിക്കുന്നയാളാണ് ഹാഷിം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു. ചാവക്കാട് എസ്.ഐ ഡി. വൈശാഖ്, എസ്.സി.പി.ഒ സന്ദീപ്, സി.പി.ഒമാരായ ജയകൃഷ്ണൻ, ബൈജു, നസൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.