തൊടുപുഴയിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
Sun, 12 Mar 2023

തൊടുപുഴ: വിദ്യാർഥിയെ മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങള്‍ കാണിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. തെക്കുംഭാഗം കൊടുമലയില്‍ ഡാരിഷിനെയാണ് (പോത്തന്-32) തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരുമാസം മുമ്പാണ് സംഭവം. മത്സ്യവ്യാപാരിയായിരുന്ന പ്രതി ഒളിവിലായിരുന്നു. ഒടുവിൽ കീഴടങ്ങുകയായിരുന്നു.