ഷിംലയിൽ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
Jun 2, 2025, 18:41 IST


ഷിംലയിലെ കോട്ഖായിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ നേപ്പാളി യുവാവ് അറസ്റ്റിൽ. ജീത് ബഹദൂർ എന്നയാളാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകുന്നേരമാണ് ദീപ എന്ന യുവതിയുടെ മൃതദേഹം ഒന്നിലധികം മുറിവുകളോടും ചതവുകളോടും കൂടി കണ്ടെത്തിയത്. ദീപയെ അബോധാവസ്ഥയിൽ കണ്ടെത്തിയതായി നേപ്പാളി തൊഴിലാളിയായ രമേശ് ഡാംഗി തന്റെ തൊഴിലുടമയായ ഹരി കൃഷ്ണൻ ധന്തയെ അറിയിക്കുകയായിരുന്നു.
tRootC1469263">തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, ജീത് ബഹാദൂർ ശനിയാഴ്ച ദീപയുമായി വഴക്കുണ്ടാക്കുകയും ദേഷ്യത്തിൽ മരക്കമ്പി കൊണ്ട് അടിക്കുകയും ചെയ്തതായി സമ്മതിച്ചു. ഈ അടിയാണ് മരണകാരണം. കുറ്റം സമ്മതിച്ചതിനെ തുടർന്ന് ബിഎൻഎസ് സെക്ഷൻ 103 (1) പ്രകാരം കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
