അതിർത്തി വഴി ചന്ദനം കടത്താൻ ശ്രമിച്ച നാലുപേർ പിടിയിൽ
Sun, 12 Mar 2023

മറയൂർ: ചിന്നാർ ചെക്ക് പോസ്റ്റ് വഴി കാറിൽ ചന്ദനം കടത്താൻ ശ്രമിച്ച സംഘത്തിലെ നാലുപേർ പിടിയിൽ. 18 കിലോ ചന്ദനവും കണ്ടെടുത്തു. രാത്രി നടത്തിയ വാഹന പരിശോധനയിലാണ് ചന്ദനം പിടികൂടിയത്.
കാന്തല്ലൂർ പഞ്ചായത്തിൽ ഒ.എൽ.എച്ച് കോളനി സ്വദേശി ശക്തിവേൽ (47), പെരടി പള്ളം സ്വദേശി രാജേഷ് (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാറും കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിനെ തുടർന്ന് ചന്ദനം വെട്ടിനൽകിയ കാന്തല്ലൂർ മുനിയറ കോളനി സ്വദേശി അയ്യപ്പൻ (46), കാന്തല്ലൂർ കൊട്ടാപ്പള്ളം സ്വദേശി കണ്ണപ്പൻ (43) എന്നിവരെയും അറസ്റ്റ് ചെയ്തു.