14 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ് : 56കാരൻ പിടിയിൽ
Jul 1, 2025, 20:01 IST


തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട്ടിൽ 14 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 56കാരൻ അറസ്റ്റിൽ.ഇക്കഴിഞ്ഞ ദിവസം വയറുവേദന അനുഭവപ്പെട്ട പെൺകുട്ടി നെടുമങ്ങാട് ജില്ലാ ആശുപതിയിൽ ചികിത്സയ്ക്ക് എത്തിയിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണ് എന്ന് കണ്ടെത്തിയത്.
tRootC1469263">ആര്യനാട് അന്തിയറ സ്വദേശി ഇൻവാസ് ആണ് അറസ്റ്റിലായത്. ആശുപത്രി അധികൃതർ അറിയിച്ചത് അനുസരിച്ച് പെൺകുട്ടിയുടെ മൊഴിയിൽ ആര്യനാട് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.