പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേസ് : യുവാവ് പിടിയിൽ

google news
rape

എ​രു​മ​പ്പെ​ട്ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് ലോ​ഡ്ജി​ലേ​ക്ക് കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വ് അറസ്റ്റിൽ. ത​മി​ഴ്നാ​ട് ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ കു​ല​ശേ​ഖ​രം സ്വ​ദേ​ശി അ​ഭി​ഷേ​കി​നെ​യാ​ണ് (21) എ​രു​മ​പ്പെ​ട്ടി എ​സ്.​ഐ ടി.​സി. അ​നു​രാ​ജ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ക​ളെ കാ​ണാ​നി​ല്ലെ​ന്ന അ​മ്മ​യു​ടെ പ​രാ​തി​യുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ തൃ​ശൂ​ർ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ തൃ​ശൂ​രി​ലെ ഒ​രു ലോ​ഡ്ജി​ൽ​ നി​ന്നാണ് യു​വാ​വി​നൊ​പ്പം പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​വാ​വി​നെ പോ​ക്സോ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Tags