പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ കുലശേഖരപുരം സ്വദേശിയായ അഭിഷേകി (21) നെയാണ് എസ്.ഐ. അനുരാജും സംഘവും അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത മകളെ കാണാനില്ലെന്ന അമ്മയുടെ പരാതി പ്രകാരം എരുമപ്പെട്ടി പോലീസ് കേസെടുത്തു അന്വേഷിച്ചു വരികയായിരുന്നു. തൃശൂര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിയ പോലീസ് ഇരുവരേയും തൃശൂരിലെ ഒരു സ്വകാര്യ ലോഡ്ജില്‍നിന്ന് പിടികൂടുകയായിരുന്നു.
യുവാവ് പ്രണയം നടിച്ച് ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയതായി പെണ്‍കുട്ടി പറഞ്ഞു. ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരേ പോക്‌സോ ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. അന്വേഷണസംഘത്തില്‍ എസ്.ഐ. അനുരാജ്, എസ്.സി.പി.ഒ. സജീവ്, സി.പി.ഒ. സഗുണ്‍, സി.പി.ഒ. സച്ചിന്‍, എ.എസ്.ഐ. ഓമന, എസ്.സി.പി.ഒ. ജയ എന്നിവര്‍ ഉണ്ടായിരുന്നു.