നഴ്‌സുമാരുടെ മുറിയിൽ ഒളിക്യാമറ വെച്ച നഴ്സിങ് ട്രെയിനിയായ യുവാവ് പിടിയിൽ

arrest
arrest

കോട്ടയം: നഴ്‌സുമാർ ഡ്രസ് മാറുന്ന മുറിയിൽ ഒളിക്യാമറ വെച്ച സംഭവത്തിൽ നഴ്സിങ് ട്രെയിനിയായ യുവാവ് പിടിയിൽ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. മാഞ്ഞൂർ സ്വദേശി ആൻസൺ ജോസഫാണ് പൊലീസിൻ്റെ പിടിയിലായത്. നഴ്സിങ് ട്രെയിനിയാണ് പിടിയിലായ ആൻസൺ.

ആൻസണിന് ശേഷം വസ്ത്രം മാറാൻ മുറിയിൽ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓൺ ആയ നിലയിൽ ഫോൺ കണ്ടെത്തിയത്. തുടർന്ന് ഇക്കാര്യം മറ്റുള്ളവരെ അറിയിച്ചതോടെയാണ് പ്രതി കുടുങ്ങിയത്. ബി.എസ്.സി നഴ്‌സിങ് പൂർത്തിയാക്കിയ ആൻസൺ ഒരു മാസം മുൻപാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശീലനത്തിലായി എത്തിയത്.

Tags