ചി​ങ്ങ​വ​നത്ത് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ

terrorist arrest
terrorist arrest

ചി​ങ്ങ​വ​നം : യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ തി​രു​വ​ല്ല ഇ​രു​വെ​ള്ളി​പ്പ​റ പ്ലാം​പ​റ​മ്പി​ൽ വീ​ട്ടി​ൽ സു​മേ​ഷ് സു​ധാ​ക​ര​ൻ (38) അ​റ​സ്റ്റി​ൽ. ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ കു​റി​ച്ചി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്റെ വീ​ട്ടു​മു​റ്റ​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി യു​വാ​വി​നെ മ​ർ​ദി​ക്കു​ക​യും വെ​ട്ടു​ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

സ​ഹോ​ദ​ര​നെ ഇ​യാ​ൾ ക​ളി​യാ​ക്കി​യ​ത്​ യു​വാ​വ് ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ലു​ള്ള വി​രോ​ധം മൂ​ല​മാ​ണ് യു​വാ​വി​നെ ആ​ക്ര​മി​ച്ച​ത്. എ​സ്.​എ​ച്ച്.​ഒ വി.​എ​സ്. അ​നി​ൽ​കു​മാ​ർ, എ​സ്.​ഐ വി​പി​ൻ ച​ന്ദ്ര​ൻ, സി.​പി.​ഒ മാ​രാ​യ മ​ണി​ക​ണ്ഠ​ൻ, സ​ഞ്ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags