മുംബൈയിലെ പ്രധാനമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിയിലേക്ക് തോക്കുമായെത്തി; രണ്ട് പേർ അറസ്റ്റിൽ

65-year-old man arrested for raping and murdering four-year-old girl

 മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുംബൈയിലെ പരിപാടിയിലേക്ക് തോക്കുമായെത്തിയ യുവാവ് അറസ്റ്റിൽ. പിഎംഒയുടെ പേരിലുള്ള വ്യാജ ഐഡിയുമായി എത്തിയ രോഹൻ പരേഖ് എന്നയാളും ഇയാളുടെ സഹായിയുമാണ് പിടിയിലായത്.

സുരക്ഷാ പരിശോധനയിലാണ് രോഹന്റെ സഹായിയിൽ നിന്ന് തോക്ക് കണ്ടെത്തിയത്. പെരുമാറ്റത്തിൽ സംശയം തോന്നി ചോദ്യം ചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രി സുരക്ഷാ പ്രോട്ടോക്കോൾ ഡ്രില്ലിനിടെയാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തതെന്ന് വൃത്തങ്ങൾ അറിയിച്ചു. അറസ്റ്റിലായവരിൽ ഒരാളിൽ നിന്ന് ഒരു തോക്കും കണ്ടെടുത്തതായി മുംബൈ പോലിസ് പറഞ്ഞു.

മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിലെ (എൻഎംഎസിസി) മോദിയുടെ പരിപാടിയുടെ വേദിയിൽ സംശയാസ്പദമായ രീതിയിൽ ഒരാൾ സഞ്ചരിക്കുന്നതായി കണ്ടെത്തിയതായി പോലിസ് പറഞ്ഞു. തോക്ക് കൈവശം വച്ചിരുന്ന ആളെയും അദ്ദേഹത്തിന്റെ അംഗരക്ഷകനെയും പോലിസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ 24 കാരനായ രോഹൻ പരേഖ് പ്രധാനമന്ത്രിയുടെ ഓഫീസിലെ (പിഎംഒ) ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിയെങ്കിലും പരിശോധനയിൽ അദ്ദേഹത്തിന്റെ കൈവശം വ്യാജ പിഎംഒ തിരിച്ചറിയൽ കാർഡ് ഉണ്ടായിരുന്നതായി കണ്ടെത്തിയതായി പോലിസ് കൂട്ടിച്ചേർത്തു.

'സംശയാസ്പദമായ ഒരു സർക്കാർ ഐഡി കാർഡ് ഉപയോഗിച്ച് രണ്ട് പേർ തോക്കുമായി മാൾ സെക്യൂരിറ്റിയെ മറികടന്ന് ബികെസിയിലെ ജിയോ വേൾഡ് പ്ലാസയിലേക്ക് കടന്നു,' പോലീസ് ഒരു പ്രസ്താവനയിൽ പറഞ്ഞു, എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

'ആയുധത്തിന് ലൈസൻസ് ഉണ്ടെന്ന് കണ്ടെത്തി, ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു,' പോലീസ് പറഞ്ഞു, ഇന്നലെയാണ് സംഭവം നടന്നതെന്നും ഇന്നത്തെ പ്രധാനമന്ത്രി മോദിയുടെ സന്ദർശനവുമായി അവർക്ക് യാതൊരു ബന്ധവുമില്ലെന്നും പോലിസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി തോക്കുമായെത്തിയവരെ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് സുരക്ഷാ മുന്നറിയിപ്പ് നൽകി. തോക്കും വ്യാജ ഐഡികളുമായി വേദിയിലേക്ക് പ്രവേശിച്ചതിന്റെ ഉദ്ദേശ്യം കണ്ടെത്താൻ മുംബൈ പോലീസ് നിലവിൽ ഇരുവരെയും ചോദ്യം ചെയ്യുകയാണ്. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുംബൈ ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.

Tags