വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യുവാവ് അറസ്റ്റിൽ

google news
terrorist arrest

മേ​ലു​കാ​വ് : വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ട​നാ​ട് നീ​ലൂ​ർ നൂ​റു​മ​ല ഭാ​ഗ​ത്ത് കൊ​ടൈ​ക്ക​നാ​ലി​ൽ വീ​ട്ടി​ൽ അ​രു​ൺ ചെ​റി​യാ​നെ​യാ​ണ്​ (28) മേ​ലു​കാ​വ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വ​ശ​ത്താ​ക്കി, വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി 2019 മു​ത​ൽ പീ​ഡി​പ്പി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ക്കാ​തെ ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും, തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് മേ​ലു​കാ​വ് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും, ഇ​ത​റി​ഞ്ഞ ഇ​യാ​ൾ സ്ഥ​ല​ത്ത് നി​ന്ന് ക​ട​ന്നു​ക​ള​യു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ഇ​യാ​ൾ വി​ദേ​ശ​ത്തേ​ക്ക് പോ​കാ​ൻ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പി​നാ​യി ഡ​ൽ​ഹി​യി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​ക്കു​ക​യും, തു​ട​ർ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ഡ​ൽ​ഹി​യി​ലെ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. മേ​ലു​കാ​വ് എ​സ്.​എ​ച്ച്.​ഒ ഏ​ലി​യാ​സ് പി. ​ജോ​ർ​ജ്, എ​സ്.​ഐ റെ​ജി​മോ​ൻ, എ.​എ​സ്.​ഐ അ​ഷ്റ​ഫ്, സി.​പി.​ഒ അ​ബീ​ഷ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Tags