കൊച്ചിയിൽ കൈക്കൂലി വാങ്ങിയതിന് വിരമിച്ച അധ്യാപകൻ പിടിയിൽ

Retired teacher arrested for accepting bribe in Kochi
Retired teacher arrested for accepting bribe in Kochi

കൊച്ചി: കൊച്ചിയിൽ കൈക്കൂലി വാങ്ങിയതിന് വിരമിച്ച അധ്യാപകൻ പിടിയിൽ. വടകര സ്വദേശി വിജയനാണ് പിടിയിലായത്. അധ്യാപകരിൽ നിന്ന് റീ അപ്പോയിന്റ്‌മെന്റ് ഓർഡർ നൽകുന്നതിനാണ് ഇയാൾ ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങിയത്.

കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളത്ത് നിന്നാണ് ഇയാൾ പിടിയിലായത്. കോട്ടയം വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്. ഹൈക്കോടതി ഉത്തരവ് പ്രകാരമുളള റീ അപ്പോയിന്റ്‌മെന്റ് ഓർഡർ നൽകുന്നതിനാണ് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്.

tRootC1469263">

കോട്ടയം പാലായിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകരിൽ നിന്നാണ് വിജയൻ കൈക്കൂലി വാങ്ങിയത്. സെക്രട്ടറിയേറ്റിലെ ജനറൽ എഡ്യുക്കേഷൻ വിഭാഗത്തിലെ ജീവനക്കാരൻ സുരേഷ് ബാബുവിന് വേണ്ടിയാണ് ഇയാൾ കൈക്കൂലി വാങ്ങിയതെന്നാണ് വിവരം.

Tags