ഇരിങ്ങാലക്കുടയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
Thu, 18 May 2023

ഇരിങ്ങാലക്കുട: ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ 1.100 കി.ഗ്രാം കഞ്ചാവുമായി ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് പാർട്ടി അറസ്റ്റ് ചെയ്തു. ആനന്ദപ്പുരം തറയിലക്കാട് തേക്കിൻകാട് വീട്ടിൽ അസ്കറിനെ (35) രണ്ടാഴ്ചക്കാലത്തെ നിരീക്ഷണത്തിനൊടുവിൽ റേഞ്ച് ഇൻസ്പെക്ടർ എ.ബി. പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.