ഇൻസ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് പെൺകുട്ടികളെ ലോഡ്‌ജിലെത്തിച്ച് സ്വർണം തട്ടും ; കോട്ടക്കൽ സ്വദേശി പിടിയിൽ

instagram

 ഇൻസ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് യുവതികളെ വശത്താക്കും, പിന്നാലെ രഹസ്യസന്ദർശനം, ലോഡ്‌ജിലെത്തിച്ച് ഉള്ള സ്വർണമെല്ലാം കൈക്കലാക്കുന്ന കോട്ടക്കൽ സ്വദേശി പിടിയിൽ. കോഴിക്കോട് വളയം സ്വദേശിയായ യുവതിയുടെ പരാതിയിൽ മലപ്പുറം കോട്ടക്കൽ സ്വദേശി മുഹമ്മജ് ജസീലിനെ വടകര പൊലീസ് അറസ്‌റ്റ് ചെയ്തു. ഈ യുവതിയെ മുഹമ്മദ് ജസീൽ പല സ്‌ഥലങ്ങളിലെത്തിച്ച് 12 പവനാണ് തട്ടിയെടുത്തത്. ഇൻസ്‌റ്റഗ്രാമിലൂടെ തന്നെയാണ് ഈ യുവതിയേയും ജസീൽ പരിചയപ്പെട്ടത്. ഇയാൾക്കെതിരെ ഈ യുവതി നൽകിയ ബലാത്സംഗക്കേസും നിലവിലുണ്ട്.

tRootC1469263">

പാലക്കാട് ജില്ലയിൽ മോഷണക്കേസിലും ഇയാൾ പ്രതിയായിട്ടുണ്ട്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുന്ന സ്ത്രീകളോട് സൗഹൃദം സ്‌ഥാപിച്ച് സ്വർണം തട്ടിയെടുക്കുന്നതാണ് ഇയാളുടെ രീതി. പല സ്ത്രീകളേയും സമാനമായ രീതിയിൽ കബളിപ്പിച്ച് സ്വർണം തട്ടിയിട്ടുണ്ടെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. കിനാവിന്റെ രാജകുമാരൻ എന്നാണ് ഇയാളുടെ ഇൻസ്റ്റഗ്രാമിലെ പേര്.

Tags