മദ്യപിച്ച് അബോധാവസ്ഥയിലായ 21കാരിയെ ടാക്സിയിൽ പീഡിപ്പിച്ച ഡ്രൈവർ അറസ്റ്റിൽ

RAPE CASE
RAPE CASE

 

കാലിഫോർണിയ: മദ്യപിച്ച് അബോധാവസ്ഥയിലായ 21 വയസ്സുകാരിയെ ടാക്സിക്കുള്ളിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ച ഇന്ത്യൻ വംശജനായ ഡ്രൈവർ പിടിയിൽ. കാലിഫോർണിയയിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന 35 കാരനായ സിമ്രൻജിത് സിംഗ് ശേഖണെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നവംബർ 27-ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. തൗസന്റ് ഓക്സിലുള്ള ഒരു ബാറിൽ നിന്നും ശേഖണിന്റെ ടാക്സിയിൽ കയറിയതായിരുന്നു യുവതി. അമിതമായി മദ്യപിച്ചിരുന്നതിനാൽ യുവതി യാത്രയ്ക്കിടെ അബോധാവസ്ഥയിലായി.

tRootC1469263">

സംഭവത്തിൽ വെഞ്ച്യൂറ കൗണ്ടി ഷെരീഫ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തിവരികയായിരുന്നു. സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും ശേഖരിച്ച ശേഷം ഡിസംബർ 15-നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരയുടെ ദുർബലമായ അവസ്ഥ മുതലെടുത്ത് നടത്തിയ ഈ ക്രൂരതയ്ക്കെതിരെ പ്രതിക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

 

Tags