ഗര്‍ഭിണിയായ യുവതിയെ മകന്റെ മുന്നില്‍ വെച്ച് ബലാത്സംഗം ചെയ്ത കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

crime
crime

ജയ്പുര്‍: രാജസ്ഥാനില്‍ ഗര്‍ഭിണിയായ യുവതിയെ പ്രായപൂര്‍ത്തിയാകാത്ത മകന്റെ മുന്നില്‍ വെച്ച് പൊലീസ് കോണ്‍സ്റ്റബിള്‍ ബലാത്സംഗം ചെയ്‌തെന്ന് പരാതി. അയല്‍ക്കാരന്‍ മര്‍ദിച്ചതുമായി ബന്ധപ്പെട്ടു നല്‍കിയ പരാതിയില്‍ മൊഴി നല്‍കാന്‍ എത്തിയതായിരുന്നു 32 വയസ്സുകാരിയായ യുവതി. രാജസ്ഥാനിലെ സങ്കാനെര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ ഭാഗ റാം (48) ആണ് യുവതിയെ ബലാത്സംഗം ചെയ്തത്.

ശനിയാഴ്ച രാവിലെ യുവതിയുടെ വീട്ടിലെത്തിയ ഭാഗ റാം, അയല്‍വാസിക്കെതിരായ പരാതിയില്‍ മൊഴി രേഖപ്പെടുത്താന്‍ തന്നോടൊപ്പം സ്റ്റേഷനിലേക്ക് വരണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്നു യുവതിയെയും മകനെയും സ്റ്റേഷനിലേക്ക് എത്തിക്കുന്നതിന് പകരം ഹോട്ടലിലേക്ക് കൊണ്ടുപോയി. അവിടെവച്ചു യുവതിയെ രാത്രിവരെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു. പരാതി നല്‍കിയാല്‍ ജീവന്‍ അപകടത്തിലാക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി.

Tags