ബംഗ്ലാദേശിൽ വ്യാപാരിയെ അടിച്ചുകൊന്ന മൂന്നുപേർ പിടിയിൽ
ധാക്ക: ബംഗ്ലാദേശിൽ കാണാതായ വാഴക്കുലയെ ചൊല്ലിയുള്ള തർക്കത്തിൽ ഹിന്ദു വ്യാപാരിയെ ഒരു കുടുംബത്തിലെ മൂന്നുപേർ ചേർന്ന് കൊലപ്പെടുത്തി. ഗാസീപൂരിലെ കാളീഗഞ്ചിലാണ് സംഭവം. ‘ബൈശാഖി സ്വീറ്റ്മീറ്റ് ആൻഡ് ഹോട്ടൽ’ എന്ന സ്ഥാപന ഉടമ 55കാരനായ ലിട്ടൺ ചന്ദ്ര ഘോഷ് ആണ് കൊല്ലപ്പെട്ടത്.
tRootC1469263">സ്വപൻ മിയ, ഭാര്യ മാജിദ ഖാതൂൻ, മകൻ മസൂം മിയ എന്നിവരെ കസ്റ്റഡിയിലെടുത്തു. മസൂമിന്റെ വാഴത്തോട്ടത്തിൽനിന്ന് കാണാതായ വാഴക്കുല ലിട്ടൺ ഘോഷിന്റെ കടയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട തർക്കം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു. രാജ്യത്തെ ഹിന്ദുവിരുദ്ധ അക്രമങ്ങളുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണ്.
.jpg)


