എറണാകുളത്ത് മാതാപിതാക്കളെയും പൊലീസുകാരെയും ആക്രമിച്ച പ്രതി പിടിയിൽ

മരട്: പ്രായമായ മാതാപിതാക്കളെ മർദിക്കുന്നതായി അറിഞ്ഞ് സ്ഥലത്തെത്തിയ എസ്.ഐയെയും പൊലീസുകാരെയും ആക്രമിച്ച പ്രതി പിടിയിൽ. മരട്, അയിനി ക്ഷേത്രത്തിന് സമീപം ശ്യാം നിവാസിൽ ശരത്ത്(32) എന്നയാളാണ് പിടിയിലായത്.
കഴിഞ്ഞ 10ന് രാത്രി 11:30ന് പ്രതി പ്രായമായ മാതാപിതാക്കളെ മർദിക്കുന്നതായി എമർജൻസി റെസ്പോൺസ് സിസ്റ്റം മുഖേന മരട് പൊലീസിന് വിവരം ലഭിച്ചു. പൊലീസ് അയിനി ക്ഷേത്രത്തിന് സമീപം പ്രതിയുടെ വീട്ടിൽ എത്തിയപ്പോൾ പ്രായമായ പിതാവിനെ മർദിക്കുകയായിരുന്നു.
പിടിച്ചു മാറ്റാൻ ചെന്ന പൊലീസ് ഓഫിസറെയും ആക്രമിച്ചു. എസ്.ഐ റിജിൻ എം. തോമസ്, മനോഹരൻ, എസ്.സി.പി.ഒ സബീർക്കുട്ടി, സി.പി.ഒ വിനോദ് എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു.