വയോധികയുടെ സ്വർണ്ണമാല പൊട്ടിച്ചോടി പുഴയിൽ ചാടി ; പിന്നാലെ ചാടി പ്രതിയെ പിടികൂടി ആറന്മുള പോലീസ്

aranmulapolice

 ആറന്മുള : വയോധികയുടെ സ്വർണ്ണമാല പൊട്ടിച്ചോടി പുഴയിൽ ചാടിയ പ്രതിയെ പിന്നാലെ ചാടി പിടികൂടി ആറന്മുള പോലീസ്.
അറുപത്തിരണ്ട് വയസ്സുള്ള വയോധികയുടെ കഴുത്തിലുണ്ടായിരുന്ന അഞ്ച് പവനോളം തൂക്കം വരുന്ന സ്വർണ്ണമാലയാണ് വീട്ടിൽ കയറി പ്രതി മോഷ്ട്ടിച്ചത്.

ആറന്മുള കുഴിക്കാല കുറുന്താർ കാവിന് മേലേതിൽ വീട്ടിൽ രാജേഷ് കുമാർ (36) നെയാണ് ആറന്മുള പോലീസ് സ്റ്റേഷനിലെ കിരൺ, ആകേഷ് എന്നീ പോലീസ് ഉദ്യോഗസ്ഥർ പമ്പയാറ്റിൽ ചാടി പിടികൂടിയത്. ആറന്മുള വഞ്ചിത്ര സ്വദേശിനി മേലകത്തിൽ തുണ്ടിയിൽ വീട്ടിൽ പ്രസന്ന (62) യുടെ മുന്നു പവനിൽ അധികം വരുന്ന സ്വർണ്ണാഭരങ്ങളാണ് പ്രതി പൊട്ടിച്ചെടുത്തത്. ശനിയാഴ്ച‌ വൈകുന്നേരം വീടിന്റെ ഗേറ്റ് അടക്കുന്നതിനായി മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ പതുങ്ങിയിരുന്ന പ്രതി സ്വർണ്ണമാല പൊട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

tRootC1469263">

Tags