അമേരിക്കയിൽ രേഖകളില്ലാതെ താമസിച്ച് ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുകയായിരുന്ന 30 ഇന്ത്യക്കാർ അറസ്റ്റിൽ

arrest

 അമേരിക്കയിൽ രേഖകളില്ലാതെ താമസിക്കുകയും കൊമേഴ്‌സ്യൽ ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുകയുമായിരുന്ന 30 ഇന്ത്യക്കാർ അറസ്റ്റിൽ. യുഎസ് അതിർത്തി രക്ഷാസേന അരിസോണയിലെ യൂമ സെക്ടറിൽ മെയ് 11നും 15നും ഇടയിൽ നടത്തിയ 'ഓപ്പറേഷൻ ചെക്ക്‌മേറ്റ്' എന്ന സംയുക്ത പരിശോധനയിലാണ് നിയമപരമായ രേഖകളില്ലാതെ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തവരെ കണ്ടെത്തിയത്.
പരിശോധനയിൽ നിയമപരമായ രേഖകളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് 52 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഇതിൽ 36 പേർ സെമി ട്രക്കുകൾ ഓടിച്ചിരുന്നവരാണെന്നും ഇവരെ നാടുകടത്തുമെന്നും അധികൃതർ​ അറിയിച്ചു. ഈ 36 ഡ്രൈവർമാരിൽ 30 പേർ ഇന്ത്യക്കാരാണ്. ബാക്കിയുള്ളവർ മെക്സിക്കോ, എൽ സാൽവഡോർ, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്.

അറസ്റ്റിലായവരിൽ ചിലർക്ക് കാലിഫോർണിയ, ന്യൂയോർക്ക്, വാഷിംഗ്ടൺ, വെർജീനിയ തുടങ്ങിയ സംസ്ഥാനങ്ങൾ നൽകിയ കൊമേഴ്‌സ്യൽ ഡ്രൈവിംഗ് ലൈസൻസുകൾ ഉണ്ടായിരുന്നു. എന്നാൽ, മറ്റുള്ളവരുടെ പക്കൽ സാധുവായ ലൈസൻസുകൾ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു. പിടിയിലായ എല്ലാവർക്കുമെതിരെ ഫെഡറൽ നിയമപ്രകാരം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇവരെ നാടുകടത്തുമെന്നും ഉദഗ്യോഗസ്ഥർ വ്യക്തമാക്കി.

Tags