ആലപ്പുഴയിൽ യുവാവിനെ കാപ്പ ചുമത്തി വിലക്കി
Nov 21, 2023, 23:02 IST

ആലപ്പുഴ: ചേർത്തല പള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡിൽ വള്ളിക്കാട്ട് കോളനിയിൽ രാജേഷി(സീസൺ രാജേഷ് -33) നാണ് ഒമ്പതു മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.
ജില്ലാ പൊലീസ് മേധാവിയുടെ മുൻകൂർ അനുമതിയില്ലാതെ ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചാൽ കാപ്പ നിയമപ്രകാരം ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.