ആലപ്പുഴയിൽ മകൻ മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തി

kottayam-crime
kottayam-crime

ആലപ്പുഴ: ആലപ്പുഴയിൽ മകൻ മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തി. ആലപ്പുഴ കൊമ്മാടിയിൽ താമസിക്കുന്ന ആഗ്നസ്, തങ്കരാജ് എന്നിവരെയാണ് ഇവരുടെ മകനായ ബാബു (47) കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. ആലപ്പുഴ കൊമ്മാടി പാലത്തിന് സമീപം ഇന്ന് രാത്രിയോടെയാണ് ദാരുണമായ കൊലപാതകം നടന്നത്.

tRootC1469263">

ഇറച്ചി വെട്ടുകാരനാണ് പിടിയിലായ ബാബു. ഇയാൾ സ്ഥിരം മദ്യപാനിയാണെന്നും മാതാപിതാക്കളെ ഉപദ്രവിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു. മദ്യലഹരിയിൽ അച്ഛനെയും അമ്മയെയും ബാബു കുത്തികൊലപ്പെടുത്തുകയായിരുന്നു. സമീപത്തെ ബാറിൽ നിന്നാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾ അവിവാഹിതനാണ്. കൊലയുടെ കാരണമടക്കമുള്ള വിവരങ്ങൾ വ്യക്തമായിട്ടില്ല.

Tags