ആലപ്പുഴയിൽ : ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് 50-കാരിയെ കൊലപ്പെടുത്തി; അയല്‍വാസി ഒളിവില്‍

alappuzha vanaja death
alappuzha vanaja death

സംഭവം നടന്നയുടന്‍ സമീപവാസികള്‍ വനജയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല

ആലപ്പുഴ : പൂച്ചാക്കല്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് 50-കാരിയെ കൊലപ്പെടുത്തി. അരൂക്കുറ്റി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പുളിന്താഴ നികര്‍ത്തില്‍ ശരവണന്റെ ഭാര്യ വനജ (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണു സംഭവം. 

സംഭവത്തിന് പിന്നാലെ അയല്‍വാസിയായ വിജേഷ് (42) എന്നയാള്‍ ഒളിവില്‍ പോയതായി പൊലീസ് അറിയിച്ചു. ഈയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. 

സംഭവം നടന്നയുടന്‍ സമീപവാസികള്‍ വനജയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മക്കള്‍: ശാരി മോള്‍,ശരത് ലാല്‍

Tags