ആ​ല​പ്പു​ഴയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്​ നടത്തിയയാൾ അറസ്റ്റിൽ

google news
crime

ആ​ര്യാ​ട്: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ഓ​ഫി​സ് അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ​യാ​ളെ ആ​ല​പ്പു​ഴ നോ​ർ​ത്ത് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് ചി​റ്റേ​ഴ​ത്ത് വീ​ട്ടി​ൽ ജ​യ​പ്ര​കാ​ശാ​ണ്​ (ജ​യ​പ്പ​ൻ-63) അ​റ​സ്റ്റി​ലാ​യ​ത്.

തോ​ണ്ട​ൻ​കു​ള​ങ്ങ​ര, കോ​മ​ള​പു​രം സ്വ​ദേ​ശി​ക​ളാ​യ നാ​ലു​പേ​രി​ൽ​നി​ന്നും 11.50 ല​ക്ഷം രൂ​പ വാ​ങ്ങി ക​ബ​ളി​പ്പി​ച്ച കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും ജോ​ലി വാ​ങ്ങി ത​രാ​മെ​ന്ന് പ​റ​ഞ്ഞ് പ​ണം വാ​ങ്ങി ക​ബ​ളി​പ്പി​ക്കു​ന്ന​ത് ഇ​യാ​ളു​ടെ സ്ഥി​രം രീ​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. നി​ര​വ​ധി പേ​ർ ഇ​യാ​ളു​ടെ ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​ട്ടു​ണ്ട്.

സ​മാ​ന​മാ​യ രീ​തി​യി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ലും സ​മീ​പ ജി​ല്ല​ക​ളി​ലും നി​ര​വ​ധി ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മാ​ത്രം ഇ​യാ​ൾ​ക്കെ​തി​രെ 11 കേ​സു​ക​ളു​ണ്ട്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.നോ​ർ​ത്ത് ഐ.​എ​സ് എ​ച്ച്.​ഒ എം.​കെ.​രാ​ജേ​ഷ്, എ​സ്.​ഐ മാ​രാ​യ സ്റ്റാ​ൻ​ലി, സാ​നു, സീ​നി​യ​ർ സി.​പി.​ഒ അ​നി​ൽ​കു​മാ​ർ, റോ​ബി​ൻ​സ​ൺ, സി.​പി.​ഒ വി​നു​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags