ആലപ്പുഴയിൽ വ്യാജ ചെക്ക് നൽകി ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയില്‍
Updated: Feb 1, 2025, 07:54 IST


ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിയായ മണികണ്ഠനാണ് മണ്ണഞ്ചേരി പോലീസിന്റെ പിടിയിലായത്. ആലപ്പുഴ കലവൂർ റാണി ജംഗ്ഷന് കിഴക്ക് വശം പ്രവർത്തിക്കുന്ന നന്ദിനി കൊയർ വർക്ക്സ് എന്ന സ്ഥാപനത്തിൽ നിന്ന് 6,250 പീസ് ഡോർമാറ്റ്സ് വാങ്ങിയ ശേഷം 6,15,160 രൂപയുടെ വ്യാജ ചെക്ക് നൽകുകയായിരുന്നു.
കഴിഞ്ഞ മെയ് 17നാണ് കേസിനാസ്പദമായ സംഭവം. പ്രതിയും കൂട്ടാളികളും ചേർന്ന് നന്ദിനി കൊയർ വർക്ക്സില്‍ എത്തുകയും പ്രതി ബെംഗളൂരുവിലുള്ള സ്ഥാപനത്തിന്റെ പേര് പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാജ ചെക്ക് നൽകി ഡോർമാറ്റ്സ് ലോറിയിൽ കയറ്റി കൊണ്ടുപോകുകയുമായിരുന്നു.