ഉഡുപ്പി കൂട്ടക്കൊലക്കേസ് പ്രതിയെ എയർ ഇന്ത്യ സസ്പെൻഡ് ചെയ്തു

google news
suspended

മം​ഗ​ളൂ​രു: ഉ​ഡു​പ്പി ജി​ല്ല​യി​ലെ മ​ൽ​പെ ന​ജാ​റു​വി​ൽ കു​ടും​ബ​ത്തി​ലെ നാ​ലു പേ​രെ കൊ​ന്ന കേ​സി​ലെ പ്ര​തി മ​ഹാ​രാ​ഷ്ട്ര സാം​ഗ്ലി സ്വ​ദേ​ശി പ്ര​വീ​ൺ അ​രു​ൺ ഛൗഗ​ലെ​യെ (39) എ​യ​ർ ഇ​ന്ത്യ വി​മാ​ന​ക്ക​മ്പ​നി സ​സ്പെ​ൻ​ഡ് ചെ​യ്തു. കാ​ബി​ൻ ക്രൂ ​ആ​യി ജോ​ലി ചെ​യ്യു​ക​യാ​ണി​യാ​ൾ.

സൗ​ദി അ​റേ​ബ്യ​യി​ൽ ജോ​ലി​ചെ​യ്യു​ന്ന കെ​മ്മ​ണ്ണു ഹ​മ്പ​ൻ​ക​ട്ട​യി​ലെ നൂ​ർ മു​ഹ​മ്മ​ദി​ന്റെ ഭാ​ര്യ ഹ​സീ​ന (46), മ​ക്ക​ൾ അ​ഫ്നാ​ൻ (23), ഐ​നാ​സ് (21), അ​സീം (12) എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ക​യാ​ണ് അ​രു​ൺ. മു​ൻ മ​ഹാ​രാ​ഷ്ട്ര പൊ​ലീ​സു​കാ​ര​നാ​ണ് അ​രു​ൺ. കേ​സ് അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ക​മ്പ​നി കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​ന്റെ കൂ​ടെ​യാ​ണെ​ന്നും എ​യ​ർ ഇ​ന്ത്യ വ​ക്താ​വ് പ​റ​ഞ്ഞു.

Tags