എഐ വഴി നിർമിച്ച നഗ്നചിത്രങ്ങൾ അയൽവാസി പ്രചരിപ്പിച്ചു ; പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി
Nov 29, 2025, 18:17 IST
പശ്ചിമ ബംഗാളിലെ സോനാർപുരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് വഴി നിർമിച്ച പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
മാതൃസഹോദരൻ്റെ വീട്ടിൽ താമസിച്ചിരുന്ന പെൺകുട്ടിയെ അയൽവാസി ശല്യം ചെയ്തിരുന്നു. പെൺകുട്ടിയുടെ ചിത്രങ്ങൾ ശേഖരിക്കുകയും എഐ ഉപയോഗിച്ച് നഗ്നചിത്രങ്ങൾ സൃഷ്ടിക്കുകയും അത് ഓൺലൈനിൽ പ്രചരിപ്പിക്കുകയും ഇയാൾ ചെയ്‌തതായാണു വിവരം.
tRootC1469263">.jpg)


