കൂട്ടബലാത്സംഗ കേസിലെ പ്രതിയെ തമിഴ്നാട്ടിലെത്തി സാഹസികമായി പിടികൂടി അടൂർ പൊലീസ്

police
police

കൂട്ടബലാത്സംഗ കേസിൽ മൂന്ന് വർഷമായി ഒളിവിൽ പ്രതിയെ തമിഴ്നാട്ടിലെത്തി സാഹസികമായി പിടികൂടി അടൂർ പൊലീസ്. നൂറനാട് പാലമേൽ സ്വദേശി കൊച്ചുതറയിൽ വീട്ടിൽ മനോജാണ് (35) പിടിയിലായത്. 

കൂട്ടബലാത്സംഗ കേസിൽ രണ്ടാം പ്രതിയായിരുന്നു മനോജ്. പത്തനംതിട്ട എസ്പി ആർ. ആനന്ദും കാരൈക്കുടി എഎസ്പി അനീഷ് പുരിയും സംയുക്തമായി നടത്തിയ ആസൂത്രണത്തിനൊടുവിലാണ് അടൂർ ഡിവൈഎസ്പിയുടെ കീഴിലെ പ്രത്യേക സംഘം തമിഴ്നാട്ടിലെ കാരേക്കുടി ഭാഗത്തുനിന്നും ഇയാളെ പിടികൂടിയത്. 2022 ലാണ് കേസിന് ആസ്പദമായ സംഭവം.

tRootC1469263">

Tags