അടിമാലിയിൽ ഭാര്യയെ വെട്ടി പരിക്കേൽപിച്ചയാൾ അറസ്റ്റിൽ
Fri, 17 Mar 2023

അടിമാലി: വാക്തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചു. അടിമാലി അപ്സരക്കുന്ന് മുത്താരംകുന്ന് രാധ മുരളിക്കാണ് (51) ഗുരുതരമായി പരിക്കേറ്റത്. സംഭവശേഷം കടന്നുകളഞ്ഞ ഭർത്താവ് റോഡുവിളയിൽ മുരളീധരനെ (67) പൊലീസ് അറസ്റ്റ് ചെയ്തു.
അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം രാധയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച വൈകീട്ട് ആറോടെ ആയിരുന്നു സംഭവം. മുരളീധരനെ കോടതിയിൽ ഹാജരാക്കി.