പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വർഷം തടവ്
Apr 12, 2025, 18:49 IST


ഏറ്റുമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 30 വർഷം തടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഏറ്റുമാനൂർ വെട്ടിമുകൾ ജവഹർ കോളനി ഭാഗത്ത് പെമലമുകളേൽ വീട്ടിൽ എം. മഹേഷിനെയാണ് (28) കോട്ടയം അതിവേഗ സ്പെഷൽ കോടതി ശിക്ഷിച്ചത്.
2022ൽ രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ എസ്.എച്ച്.ഒ സി.ആർ. രാജേഷ് കുമാർ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.