തൃശൂരിൽ പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ
Jul 8, 2026, 18:40 IST
തൃശൂർ: പോലീസിന്റെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശിയും നിലവിൽ പെരുമ്പിലാവ് ആനക്കല്ലിൽ താമസക്കാരനുമായ മുത്തു (29) വാണ് പിടിയിലായത്. സ്വന്തം മക്കൾക്ക് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിക്കുകയും, തുടർന്ന് സ്വയം ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ഇയാൾ.
കഴിഞ്ഞ ദിവസം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പോലീസിന്റെ കസ്റ്റഡിയിൽനിന്നും പ്രതി രക്ഷപ്പെടുകയായിരുന്നു.സംഭവത്തെത്തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഇന്നലെ രാവിലെ പെരുമ്പിലാവിലെ വീടിന് സമീപത്ത് വെച്ചാണ് കുന്നംകുളം പോലീസ് ഇയാളെ വീണ്ടും പിടികൂടിയത്.
.jpg)

