150 ഓളം മോഷണ കേസുകളിലെ പ്രതി മോഷണ ശ്രമത്തിനിടെ പിടിയിൽ
നെടുമങ്ങാട് : 150 ഓളം മോഷണ കേസുകളിലെ പ്രതി മോഷണ ശ്രമത്തിനിടെ പിടിയിൽ. നെടുമങ്ങാട് സ്വദേശിയായ യാത്ര വിജയൻ എന്ന വിജയൻ (57) ആണ് പിടിയിലായത്.പടന്താലു മൂട്ടിലെ ഫ്രൂട്സ് കടയിൽ മോഷണം നടന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കടയുടെ ഷട്ടർ കുത്തിപ്പൊളിച്ച് ഒന്നേകാൽ ലക്ഷം രൂപയാണ് മോഷ്ടിച്ച്. കഴിഞ്ഞ ദിവസം രാത്രിയിൽ പെട്രോളിങ് നടത്തുന്നതിനിടെയാണ് മറ്റൊരു കട കുത്തിത്തുറക്കാൻ ശ്രമിക്കുന്ന ഇയാളെ പൊലീസ് പിടികൂടുന്നത്. സംശയാസ്പദമായ രീതിയിൽ വിജയനെ കണ്ടതോടെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു. ഫ്രൂട്ട്‌സ് കട കുത്തി തുറന്ന് മോഷണം നടത്തിയത് താനാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചിട്ടുണ്ട്.
ആറു മാസത്തിലൊരിക്കലാണ് ഇയാൾ സ്വന്തം വീട്ടിലെത്തുന്നത്. പകൽ സമയങ്ങളിൽ ചുറ്റിക്കറങ്ങി ആളില്ലാത്ത വീടും കടകളും നോക്കിവെച്ച ശേഷം രാത്രിയിൽ മോഷണം നടത്തുന്നതാണ് രീതി. മൊബൈൽ ഫോൺ ഉപയോഗിക്കില്ല, ബസ് യാത്ര നടത്തില്ല, സ്വർണ്ണാഭരണങ്ങൾ മേഷ്ടിക്കില്ല, പണം മാത്രം മോഷ്ടിക്കുന്നതാണ് പ്രതിയുടെ പ്രത്യേകത. ഇയാൾക്ക് തമിഴ്‌നാട്ടിലും കേരളത്തിലുമായി 150 ഓളം മോഷണ കേസുകൾ ഇയാൾ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
.jpg)

