ബാധ ഒഴിപ്പിക്കാനെന്ന പേരിൽ നാലുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം
പുനലൂർ: ബാധ ഒഴിപ്പിക്കാനെന്ന പേരിൽ നാലുവയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച പ്രതിക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തമിഴ്‌നാട് നാഗപട്ടണം സ്വദേശി കലൈവാണൻ കാമരാജിനെയാണ് (40) പുനലൂർ ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവിനു പുറമെ അഞ്ചുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ പ്രതി മൂന്നുവർഷം കൂടി കഠിനതടവ് അനുഭവിക്കണം.
tRootC1469263">2023 മേയിലായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലത്ത് അമ്മയോടൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്ന തമിഴ് കുടുംബത്തിലെ പെൺകുട്ടിയെയാണ് പ്രതി ഉപദ്രവിച്ചത്. കുട്ടിയുടെ ദേഹത്ത് ബാധയുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം. ലൈംഗിക ഉപദ്രവത്തിന് പുറമെ, ബെൽറ്റ് കൊണ്ട് അടിക്കുകയും സിഗരറ്റ് കുറ്റി ഉപയോഗിച്ച് നെഞ്ചിലും കാലിലും പൊള്ളലേൽപ്പിക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു.
പോക്‌സോ, ഐ.പി.സി, ബാലനീതി നിയമങ്ങൾ പ്രകാരമാണ് കേസ് എടുത്തത്. അന്വേഷണം നടത്തിയ കൊല്ലം വെസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ ഷെഫീക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്. അതിജീവിതയായ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് ജഡ്ജി അരവിന്ദ് ബി. ഇടയോടി നിർദ്ദേശം നൽകി.
.jpg)


