ചാറ്റുകളും ഫോട്ടോകളും പ്രചരിപ്പിക്കുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണവും 20 പവൻ സ്വർണവും തട്ടിയെടുത്തു ; പ്രതികൾ പിടിയിൽ
ചാറ്റുകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണവും 20 പവൻ സ്വർണവും തട്ടിയെടുത്ത കേസിലെ പ്രതികൾ പിടിയിൽ.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഇൻസ്റ്റാഗ്രാം വഴി ചാറ്റ് ചെയ്ത ചാറ്റും ഫോട്ടോസും ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്യുമെന്നും ആയത് വീട്ടുകാർക്ക് അയച്ച് കൊടുക്കും എന്നും മറ്റും പറഞ്ഞു ഭീഷണിപ്പെടുത്തി 50,000 രൂപയും 20 പവൻ സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിൽ നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിയും മറ്റൊരു പ്രതിയും പിടിയിൽ.
എറിയാട് പി.എസ്.എൻ കവല സ്വദേശി പഴൂപറമ്പിൽ വീട്ടിൽ മുഹമ്മദ് സഹലും (23) കുറ്റകൃത്യം നടന്ന സമയം നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിയായി കേസിൽ ഉൾപ്പെട്ട 18 വയസുകാരനുമാണ് പിടിയിലായത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കും.
.jpg)

