വീട്ടുമുറ്റത്ത് ഉണക്കാനിട്ട ജാതിക്കായ മോഷ്ടിച്ചകേസ്: പ്രതി അറസ്റ്റില്‍

Case of stealing nutmegs left to dry in the courtyard: Accused arrested


തൃശൂര്‍: വീട്ടുമുറ്റത്ത് ഉണക്കാനിട്ട ജാതിക്കായ ബൈക്കില്‍ വന്ന് മോഷ്ടിച്ച് കൊണ്ട് പോയ കേസിലെ പ്രതിയെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. തളിക്കുളം പുളിയന്‍ തുരുത്ത് സ്വദേശി മനക്കാട്ടുപടി വീട്ടില്‍ സാലി (21) യാണ് അറസ്റ്റിലായത്. ജൂലൈ 14ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. 

കുറ്റിക്കാട് പോട്ടക്കാരന്‍ വീട്ടില്‍ ജോസിന്റെ  വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരുന്ന 10000 രൂപയോളം വിലമതിക്കുന്ന 25 കിലോയോളം ജാതിക്കായയാണ് പ്രതി ബൈക്കിലെത്തി മോഷ്ടിച്ചുകൊണ്ടുപോയത്. പരാതിയെത്തുടര്‍ന്ന് ചാലക്കുടി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. വിവിധ സ്റ്റേഷനുകളിലായി പ്രതിയുടെ പേരില്‍ അഞ്ച് ക്രിമിനല്‍ക്കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
 

Tags