5000 രൂപ കടം ചോദിച്ചത് കൊടുത്തില്ല ; യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ അറസ്റ്റില്‍

Accused arrested for trying to murder youth who refused to pay Rs 5000 loan
Accused arrested for trying to murder youth who refused to pay Rs 5000 loan

തൃശൂര്‍: ആളൂരില്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ അറസ്റ്റില്‍. തിരുത്തിപറമ്പ് തച്ചനാടന്‍ വീട്ടില്‍ ജയന്‍ (34), തിരുത്തിപറമ്പ് കൊല്ലംപറമ്പില്‍ വീട്ടില്‍ അഖില്‍ (33) എന്നിവരാണ് പിടിയിലായത്. ആളൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എം. അഫ്‌സലും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

tRootC1469263">

5000 രൂപ കടം ചോദിച്ചത് കൊടുക്കാത്തതിനുള്ള വിരോധം വെച്ച് കല്ലേറ്റുംകര വടക്കേതലക്കല്‍ വീട്ടില്‍ ഷാഹിന്‍ ഷായെ (30) തടഞ്ഞ് നിര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതികള്‍ അറസ്റ്റിലായത്. ആളൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ആളൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലെ കോമ്പൗണ്ടില്‍ വച്ചായിരുന്നു ആക്രമണം.

ജയന് ആളൂര്‍ പോലീസ് സ്റ്റേഷനില്‍ 2021ല്‍ ഒരു വധശ്രമ കേസും 2024ല്‍ ഒരു അടിപിടി കേസും മാള പോലീസ് സ്റ്റേഷനില്‍ 2021ല്‍ ഒരു അടിപിടി കേസും ചാലക്കുടി പോലീസ് സ്റ്റേഷനില്‍ 2008 ല്‍ ഒരു കൊലപാതക കേസും  2008, 2012, 2020 വര്‍ഷങ്ങളില്‍ ഓരോ അടിപിടി കേസുകളും 2018ല്‍ യുവാവിനെ തട്ടികൊണ്ട് പോയി സ്വര്‍ണം കവര്‍ച്ച നടത്തിയ കേസും അടക്കം 11 ഓളം ക്രിമിനല്‍ കേസുകളുണ്ട്.

ജയനെ 2024 ല്‍ കാപ്പാ നിയമ പ്രകാരം ജില്ലയില്‍നിന്നും നാടുകടത്തിയിരുന്നതും എന്നാല്‍ വിലക്ക് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചതിന് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നയാളുമാണ്. ആളൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അഫ്‌സലിനെകൂടാതെ സബ് ഇന്‍സ്‌പെക്ടര്‍മാരായ സാബു, സുമേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ലിജോ, സിവില്‍ പോലീസ് ഓഫീസര്‍മാരായ  ഹരികൃഷ്ണന്‍, അരുണ്‍, അനീഷ്  എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
 

Tags