ഭുവനേശ്വറിൽതോക്ക് ചൂണ്ടി നവവധുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ട്വിസ്റ്റ്
ഭുവനേശ്വര്‍: ഭുവനേശ്വറിൽ നവവധുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ട്വിസ്റ്റ്. കാമുകനൊപ്പം ചേര്‍ന്ന് യുവതി സ്വന്തം തട്ടിക്കൊണ്ടുപോകലിന് പദ്ധതിയിട്ടതാണെന്ന് പൊലീസ് കണ്ടെത്തി.വിവാഹദിവസം ഭര്‍ത്താവുമൊത്ത് വീട്ടിലേക്ക് മടങ്ങവെ യുവതിയെ മുന്‍ കാമുകന്‍ തട്ടികൊണ്ടുപോയെന്നായിരുന്നു പരാതി. കന്ധമാലില്‍ നടന്ന വിവാഹ ചടങ്ങുകള്‍ക്ക് ശേഷം കുടുംബാംഗങ്ങളോടൊപ്പം ദമ്പതികള്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞാണ് മൂന്നംഗ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയത്. ഒഡീഷയിലെ ബൊലാംഗീര്‍ ജില്ലയില്‍ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്
tRootC1469263">രണ്ട് കൂട്ടാളികള്‍ക്കൊപ്പം എത്തിയ പ്രതി, കാര്‍ തടഞ്ഞ് വരനെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം വധുവിനെ ബലമായി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. പിന്നാലെ വരന്‍ തര്‍ഭ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയശേഷം ഭാര്യയെ തട്ടിക്കൊണ്ടുപോയതായാണ് പരാതിയില്‍ പറയുന്നത്. ഞായറാഴ്ച രാവിലെ ബദബന്ദയ്ക്ക് സമീപം തര്‍ഭ റോഡിലാണ് ആക്രമണം ഉണ്ടായത്. സംഭവം സ്ഥിരീകരിച്ച തര്‍ഭ പൊലീസ് മേധാവി അനിത കിഡോ, അന്വേഷണം ആരംഭിച്ചിരുന്നു.
തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി യുവതിയാണ് ആസൂത്രണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. യുവതിയും കാമുകനും സ്വന്തം ഇഷ്ടപ്രകാരമാണ് നാടുവിട്ടതെന്നും തട്ടിക്കൊണ്ടുപോകല്‍ നടന്നിട്ടില്ലെന്നും സുബര്‍ണാപൂര്‍ പൊലീസ് സൂപ്രണ്ട് സ്ഥിരീകരിച്ചു.
.jpg)


