ആലപ്പുഴയിൽ നൈട്രോസെപാം ഗുളികകളുമായി രണ്ടുപേർ പിടിയിൽ

മാന്നാർ : മയക്കുമരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന നൈട്രോസെപാം ഗുളികകളുമായി രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ കൈതവന സനാതനപുരം പടൂർ വീട്ടിൽ ജിതിൻലാൽ (ജിത്തു -22), ആലപ്പുഴ പഴവീട് ചാക്കുപറമ്പ് വീട്ടിൽ അനന്ദു അരവിന്ദ് (കണ്ണൻ -24)എന്നിവരെയാണ് മാന്നാർ പൊലീസ് പിടികൂടിയത്.
ബുധനാഴ്ച വൈകീട്ട് തിരുവല്ല-കായംകുളം പാതയിൽ വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്.ഡോക്ടറുടെ വ്യാജ കുറിപ്പുണ്ടാക്കിയാണ് ഇവർ ഗുളിക വാങ്ങിയിരുന്നത്.നൈട്രോസെപാം ഗുളികയുടെ ഒമ്പത് സ്ട്രിപ്പുകളാണ് പിടിച്ചെടുത്തത്.
ഇതിനൊപ്പം മറ്റ് മയക്കു മരുന്നുകൾ കൂടിച്ചേർത്ത് കൂടുതൽ ലഹരിയുള്ളതാക്കിയാണ് കച്ചവടം നടത്തിയിരുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും.