ആലപ്പുഴയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
Nov 17, 2023, 18:02 IST

ആലപ്പുഴ: ജില്ലാ ലഹരി വിരുദ്ധസ്ക്വാഡും ആലപ്പുഴ സൗത്ത് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍.
തിരുവമ്പാടി, മുല്ലാത്ത് വളപ്പ്, മുനാസ് മൻസിൽ മുനിർ(24) ആണ് പിടിയിലായത്. കഞ്ചാവിന് ലക്ഷം രൂപയ്ക്ക് മുകളിൽ വിലവരും.