കഞ്ഞിയിൽ നിന്ന് കേക്കിലേക്ക്: ക്രിസ്മസ് കേക്കിന്റെ രുചിയൂറുന്ന ചരിത്രം

From porridge to cake: The delicious history of Christmas cake
From porridge to cake: The delicious history of Christmas cake


ക്രിസ്മസിൻ്റെ പ്രധാന വിഭവം ഏതെന്ന് ചോദിച്ചാൽ കേക്ക് എന്നായിരിക്കും മറുപടി.ഇത്തിരി  വൈനും ഒരു പീസ് പ്ലം കേക്കും ഇല്ലാത്ത ക്രിസ്മസ് ഒരു ക്രിസ്മസായി കണക്കാക്കാനാകില്ല വലിയൊരു അധ്വാനത്തിന്റെ മധുരഫലമാണ് ഓരോ കേക്കിന്റെയും പിറവി. ഇക്കാലത്തെ പ്രധാന സമ്മാനങ്ങളിലൊന്ന് ഈ കേക്കുകൾ തന്നെയാണ്.അതുകൊണ്ടു തന്നെ ഡിസംബർ മാസത്തിൽ വിപണിയിലെ താരം ഇവരാണ്.

tRootC1469263">


ക്രിസ്മസ് കേക്കുകളുടെ ഉത്ഭവം ഇം​ഗ്ലണ്ടിലാണ് എന്ന് ചരിത്രം പറയുന്നു. ആദ്യകാലത്ത് ക്രിസ്മസ് വിഭവമായി തയ്യാറാക്കിയിരുന്നത് കഞ്ഞിയാണ്. ക്രിസ്മസിൻ്റെ തലേന്ന് നോമ്പു തുറക്കാനാണ് പ്ലം പോറിഡ്ജ് എന്ന സ്പെഷ്യൽ കഞ്ഞി. ഈ കഞ്ഞി എന്നു പറഞ്ഞാൽ അരിവേവിച്ച കഞ്ഞിയല്ല. ഓട്‌സ്, ഡ്രൈ ഫ്രൂട്‌സ്, തേൻ ചിലർ മാംസവും ചേർത്താണ് ഈ കഞ്ഞി തയ്യാറാക്കിയിരുന്നത്. പിന്നീട് കുറച്ചു കാലം കഴിഞ്ഞപ്പോൾ ഓട്സ് മാറി ധാന്യപ്പൊടികളും ഉണക്കമുന്തിരിയും ചേരുവകളായി. അങ്ങനെ കഞ്ഞി പുഡിങ്ങായി രൂപാന്തരം പ്രാപിച്ചു.പന്നീട് പുഡിങ്ങിൽ നിന്ന് കേക്കിലേക്ക് പ്രൊമോഷൻ കിട്ടി.

ബേക്ക് ചെയ്ത കേക്കുകൾ പക്ഷെ ആദ്യമൊന്നും ക്രിസ്മസ് ദിനത്തിൽ തീൻമേശകളിലെത്തിയില്ല. ക്രിസ്മസ് കഴിഞ്ഞ് ജനുവരി 5 ന് ആഘോഷിച്ചിരുന്ന ട്വൽത്ത് നൈറ്റ് എന്ന ആഘോഷത്തിനായിരുന്നു അവ സ്വാദ് പകർന്നത്.ക്രിസ്മസിന്റെ അവസാന ദിനമായിട്ടാണ് ട്വൽത്ത് നൈറ്റിനെ കരുതുന്നത്. അന്ന് ബദാം ചേർത്ത കേക്കുകളായിരുന്നു പതിവ്.

From porridge to cake: The delicious history of Christmas cake

16-ാം നൂറ്റാണ്ടിൽ യൂറോപ്പിലെ പ്രൊട്ടസ്റ്റന്റുകൾ ക്രിസ്മസ് ആഘോഷങ്ങൾ എതിർക്കാൻ തുടങ്ങിയതോടെ കേക്കിനും വിലക്ക് കിട്ടി. 1640-ൽ ഇംഗ്ലിണ്ടിലെ ലോഡ് ഒലിവർ ക്രോവലും മറ്റ് പ്യൂരിറ്റൻമാരും ക്രിസ്മസ് നിരോധിച്ചു.പക്ഷെ ഈ വിലക്കുകളുടെ കാലത്തെല്ലാം ക്രിസ്മസ് പൊതു അവധിയായതിനാൽ ആളുകൾ നോമ്പും, കേക്കുണ്ടാക്കലുമെല്ലാം തുടർന്നു.

18-ാം നൂറ്റാണ്ടിൽ വിക്ടോറിയ രാഞ്ജി ട്വൽത്ത് നൈറ്റ് നിരോധിച്ചു.അത് ക്രിസ്ത്യൻ ആഘോഷമല്ലെന്നായിരുന്നു ന്യായീകരണം.അതോടെ കേക്കുണ്ടാക്കാൽ പ്രതിസന്ധിയിലായി. വ്യാപാരികൾ നഷ്ടത്തിലായി. ആ നഷ്ടം മറികടക്കാൻ അവർ ഒരു വിദ്യ കണ്ടു പിടിച്ചു. ട്വൽത്ത് നൈറ്റിന് വേണ്ടി ഒരുക്കിയ കേക്കുകൾ ക്രിസ്മസ് കേക്ക് ആയി തയ്യാറാക്കി എത്തിച്ചു. അങ്ങനെ ക്രിസ്മസ് കേക്കുകളുണ്ടായി. ബദാം കേക്കുകൾക്ക് പിറകെ, പ്ലം കേക്കുകളും വിപണിയിലെത്തി.

141 വർഷങ്ങൾക്ക് മുമ്പാണ് കേരളത്തിൽ ആദ്യമായൊരു പ്ലം കേക്ക് തയ്യാറാക്കിയത്. അതും ക്രിസ്മസ് കാലത്ത് തന്നെ. കേരളത്തിലെ കണ്ണൂർ,തലശേരിയിലെ മമ്പള്ളി ബാപ്പുവെന്ന ബിസിനസുകാരനായിരുന്നു 1883 ഡിസംബർ 20ന് കേക്കുണ്ടാക്കിയത്. ബ്രിട്ടീഷ് പ്ലാന്ററായ മർഡോക് ബ്രൗണിന്റെ നിർ‌ദേശത്തിലായിരുന്നു ആ ബേക്കിംഗ്.

ഇം​ഗ്ലണ്ടിൽനിന്നുള്ള കേക്കിൻ കഷണം രുചിച്ച് മനസ്സിലാക്കിയ ചേരുവയിൽ ബാപ്പു അതിനേക്കാൾ സ്വാദേറിയ കേക്ക് തയ്യാറാക്കിയതോടെ ബ്രിട്ടീഷ് പ്ലാൻ്റർ ഫ്ലാറ്റായി.അതിൽ നിന്നാണ് കേരളത്തിലെ കേക്കുകളുടെ യാത്ര ആരംഭിക്കുന്നത്. മമ്പള്ളി ക്കേക്കിൻ്റെ രുചി പിന്തുടർന്നാണ് സംസ്ഥാനത്തെ മറ്റിടങ്ങളിലും കേക്ക് മേക്കിംഗ് തംരംഗമായതെന്നും പറയാം. 

Tags